20 April 2024 Saturday

വള്ളംകളിക്കായി പോയ പള്ളിയോടം മറിഞ്ഞ് അപകടം: പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു

ckmnews

ആലപ്പുഴ: ആറന്മുള്ള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് കാണാതയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശിയായ ബിനീഷ്, രാഗേഷ് എന്നിവരയാണ് കാണാതായത്. അമ്പതില്‍ അധികം ആളുകള്‍ പള്ളിയോടത്തില്‍ ഉണ്ടായിരുന്നു.