28 September 2023 Thursday

ചങ്ങരംകുളം ഒതളൂരിൽ ഓണത്തിന് വിരുന്നെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു

ckmnews

ചങ്ങരംകുളം:ഒതളൂരിൽ ഓണാവധി ആഘോഷത്തിന് എത്തിയ അമ്മയും മകളും മുങ്ങി മരിച്ചു.പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകൾ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്.ഒതളൂർ മേലെപുരക്കൽ കൃഷ്ണൻ കുട്ടിയുടെ മകളാണ് ഷൈനി.ശനിയാഴ്ച കാലത്ത് 9 മണിയോടെ യാണ് സംഭവം



ഓണത്തിന് ഒതളൂരിൽ സ്വന്തം വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.ബണ്ടിന് സമീപത്ത് നിന്ന് മുങ്ങി താഴുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് ഇരുവരെയും കരക്ക് കയറ്റിയത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുന്നംകുളം ബദനി സ്കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് മരിച്ച ആശ്ചര്യ.ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു