Alappuzha
ഓണാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും കാറിടിച്ചു തെറിപ്പിച്ചു, മകൾ മരിച്ചു

ചേർത്തല മറ്റമന ജംങ്ഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും കാറിടിച്ചു തെറിപ്പിച്ചു. മകൾ മരിച്ചു. മറ്റമന പുത്തൻ വീട് സജിയുടെ മകൾ ശ്രീലക്ഷ്മി (12) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ അമ്മ ലേഖയെ കോട്ടയം മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.