23 April 2024 Tuesday

ഓട്ടോയും മിനി ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ടുപേര്‍ മരിച്ചു

ckmnews

കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ തേസ്യ, ബിന എന്നിവരാണ് മരിച്ചത്. സ്വകാര്യ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ചത്. ഓട്ടോയും മിനി ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.