19 April 2024 Friday

ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 701 മാർക്ക് നേടി കേരളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നന്ദിതയെ അനുമോദിച്ചു

ckmnews

എടപ്പാൾ:ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 701 മാർക്ക് നേടി കേരളത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ നാൽപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി തവനൂർ സ്വദേശി നന്ദിത യെ യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.തിരുനാവായ ഭവൻസ് സ്കൂളിൽ നിന്നും 99% മാർക്കോടെ പത്താം ക്ലാസ് പാസ്സായതിനു ശേഷം തിരുനാവായ നാവാമുകുന്ദ എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിലാണ് പ്ലസ്ടു പൂർത്തികരിച്ചത്.പാലാ ബ്രില്യൻസിൽ ഓൺലൈൻ ബാച്ചിൽ ചേർന്നാണ് മെഡിക്കൽ എൻട്രൻസിന് പരിശീലനം നേടിയത്.ഡൽഹി എയിംസിൽ ചേരാനാണ് നന്ദിതക്ക് താൽപര്യം.പടന്നപ്പാട്ട് പത്മനാഭൻ്റെയും കോമളവല്ലിയുടെയും മകളാണ് ഈ മിടുക്കി.യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ പി സി സി അംഗം അഡ്വ.എ എം രോഹിത് സ്നോഹോപകാരം കൈമാറി.നിയോജക മണ്ഡലം പ്രസിഡണ്ട് ഷഫീക്ക് കൈമലശ്ശേരി പൊന്നാട അണിയിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ തവനൂർ,കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് റാഷിദ് പോത്തനൂർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി റാഫി,വിവേക്, ദീപു  എന്നിവർ സന്നിഹിതരായി