29 March 2024 Friday

അൽ ഫലാഹ് സ്കൂളിൽ 2020-21 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷന് സമാപനം

ckmnews


ചങ്ങരംകുളം:കക്കിടിപ്പുറം അൽ ഫലാഹ് എ എം എം ഇംഗ്ലീഷ് സ്കൂളിലെ 2020-21 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ  സമാപിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽതികച്ചും ഓൺലൈൻ ആയി നടന്ന ഇലക്ഷനിൽ ഏഴ് പോസ്റ്റുകളിലേക്കായി പതിനാല്  വിദ്യാർത്ഥികൾ മത്സരിച്ചു.

സ്കൂൾ ഹെഡ് ബോയ് -ആദിത്യൻ പി വി, സ്കൂൾ ഹെഡ് ഗേൾ -റുമാനാ കെ വി, അസി:ഹെഡ് ബോയ്-റിൽവന് അലി, അസി:ഹെഡ് ഗേൾ -നുഫ അഷ്‌റഫ്‌ എ പി, ജനറൽ ക്യാപ്റ്റൻ -ഫർഹാൻ പി എം, ഫൈൻ ആർട്സ്  സെക്രട്ടറി -ഹനീന ഷിറിൻ എം കെ, സ്റ്റുഡന്റ് എഡിറ്റർ - മുഹ്സിന ടി എന്നിവരെ തിരഞ്ഞെടുത്തു. 

സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ കുമരനെല്ലൂർ, വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ, അധ്യാപകരായ അഷറഫ് പി ടി വെള്ളാളൂർ, അസ്സൈനു സി, ഷാഫി വാഫി, സിന്ധു എൻ പി, ഇലക്ഷൻ കോ-ഓർഡിനേറ്റർമാരായ സുരഭി പി വി, ഷഹനാസ് അബൂബക്കർ  തുടങ്ങിയവർ നേതൃത്വം നൽകി. വിജയികളെയും ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന അദ്ധ്യാപകരെയും  സ്കൂൾ മാനേജർ ഉമ്മർ തലാപ്പിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ സി കെ ബാപ്പിനു ഹാജി, ബഷീർ കക്കിടിക്കൽ തുടങ്ങിയവർ അഭിനന്ദിച്ചു.