19 April 2024 Friday

യാസ് പൊ പൊറൂക്കരയുടെ ഓണാഘോഷത്തിന് സമാപനം

ckmnews

യാസ് പൊ പൊറൂക്കരയുടെ ഓണാഘോഷത്തിന് സമാപനം


എടപ്പാൾ:കോവിഡ് മഹാമാരിക്ക് ശേഷം കേരള ജനത വീണ്ടും മനസ്സു തുറന്ന് നമ്മളൊന്നാണെന്ന സന്ദേശമുയർത്തി മാവേലിയെ വരവേൽക്കാൻ ഓണദിനങ്ങൾ സജീവമാക്കി. യാസ് പൊ പൊറൂക്കരയും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷത്തിൽ പങ്കാളികളായി.മാനുഷരെല്ലാരുമൊന്നു പോലെ എന്നത് ഗതകാല സ്മരണ മാത്ര ത്രമല്ലെന്ന് തെളിയിച്ച് ജാതിയുടെയും മതത്തിന്റെയും അതിരുകൾ ഭേദിച്ച പങ്കാളിത്തം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.പൊന്നാനി താലൂക്ക് ടൂറിസം പ്രമോഷൻ കൗൺസിൽ സഹകരണത്തോടെ  പൊന്നാനിയിലേക്ക്  നടത്തിയ  കൂട്ടയോട്ട മത്സരം, റോട്ടറി ക്ലബ്ബ് മായി സഹകരിച്ച് സംഘടിപ്പിച്ച ക്രോസ് കൺട്രി മത്സരം,

തവനൂർ വൃദ്ധ സദനത്തിൽ ഉത്രാട ദിനത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമവും മുരുകേശൻ മാസ്റ്ററുടെ തത്സമയ പെയ്ന്റിംഗും എടപ്പാൾ വിശ്വൻ നേതൃത്വം നൽകിയ സംഗീത വിരുന്നും അന്തേവാസികൾക്ക് നവ്യാനുഭവമായി. നീന്തൽ മത്സരം , മെഹന്തി ഫെസ്റ്റ്, തിരുവോണ നാളിൽ നടത്തിയ ഉറിയടി,മ്യൂസിക്കൽ ചെയർ , സുന്ദരിക്ക് പൊട്ടുതൊടൽ, തുടങ്ങിയ മൽസരങ്ങളിൽ ധാരാളം കുട്ടികളും മുതിർന്നവരും പങ്കാളികളായി. യാസ് പൊ വനിതാവേദി പ്രവർത്തകർ അവതരിപ്പിച്ച കൈകൊട്ടിക്കളി ആവേശമുയർത്തി.അവിട്ടം നാളിൽ സംഘടിപ്പിച്ച

ഗൃഹാതുരത്വം ഉണർത്തിയ കവിടി മത്സരത്തോടെ യാസ് പൊ ഓണാഘോഷത്തിന് സമാപനം കുറിച്ചു. ബ്ലോക് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിവി സുബൈദ ടീച്ചർ, വൈസ് പ്രസിഡണ്ട് കെ. പ്രഭാകരൻ, ഡോ. ഹരിയാനന്ദ് കുമാർ ,വാർഡ് മെമ്പർ ക്ഷമ റഫീഖ്, ദിലീപ് മാസ്റ്റർ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.