25 April 2024 Thursday

പോലീസ് മെഡലിന് അർഹനായ കെ.വി നാസറിനെ ആലംകോട് മഹല്ല് കമ്മിറ്റി അനുമോദിച്ചു

ckmnews

പോലീസ് മെഡലിന് അർഹനായ കെ.വി നാസറിനെ ആലംകോട് മഹല്ല് കമ്മിറ്റി അനുമോദിച്ചു


ചങ്ങരംകുളം : 2022 ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ   നാസർ ആലംകോടിന് അദ്ധേഹത്തിന്റെ മഹല്ലായ ആലംകോട് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ജുമുഅക്ക് ശേഷം പള്ളിയിൽ വെച്ച് അനുമോദിച്ചു.മഹല്ല് പ്രസിഡണ്ട് കെ വി .കുഞ്ഞുമാേൻ,സെക്രട്ടറി .വി.കെ സിദ്ധി, ട്രഷറർ പി.വി അബൂബക്കർഹാജി, ചെയർമാൻ പി.വി. മൊയ്തു, തുടങ്ങിയവർ ചേർന്ന് ഉപഹാരം നൽകി ...

ചടങ്ങിൽ മഹല്ല് ഖത്തീബ് അബ്ദു റഹീം സഅദി, എം.വി. സൈനുദ്ധീൻ(ഉണ്ണി) തുടങ്ങിയവർ പങ്കെടുത്തു.