24 April 2024 Wednesday

10 കോടി പ്രതിഫലം, 15 കോടിയുടെ അപാര്‍ട്ട്‌മെന്റ് അടക്കം നയന്‍താരയുടെ ആസ്തി കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്

ckmnews

10 കോടി പ്രതിഫലം, 15 കോടിയുടെ അപാര്‍ട്ട്‌മെന്റ് അടക്കം നയന്‍താരയുടെ ആസ്തി കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്


ഗ്ലാമറുണ്ടായാല്‍ മാത്രം പോര, കഴിവും വേണമെന്ന് തന്റെ കരിയറിലൂടെ തെളിയിച്ച നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് ഇപ്പോള്‍ തെന്നിന്ത്യയുടെ മൊത്തം ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് നയന്‍സ് അറിയപ്പെടുന്നത്. 2022 നയന്‍താരയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വര്‍ഷമാണ്.


ഏറെ കാലം പ്രണയത്തിലായിരുന്ന നടി സംവിധായകന്‍ വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ചിട്ട് മാസങ്ങളായതേയുള്ളു. നിലവില്‍ ഹണിമൂണ്‍ യാത്രകളും ആഘോഷങ്ങളുമൊക്കെയായി സന്തോഷത്തിലാണ് താരം. അതേ സമയം തെന്നിന്ത്യയില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് നയന്‍താര. അതുകൊണ്ട് തന്നെ നടിയുടെ ആസ്തി എത്രയാണെന്ന് അറിയാന്‍ ആരാധകര്‍ക്കും ആകാംഷയുണ്ട്. അത്തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്


ഈ വര്‍ഷം ജൂണിലാണ് നയന്‍താരയും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും വിവാഹിതരാവുന്നത്. മാസങ്ങളായിട്ട് താരദമ്പതിമാരുടെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നതും. എന്നാല്‍ ആരാധകരെ പോലും അതിശയിപ്പിക്കുന്ന ആസ്തിയാണ് നടിയുടെ പേരിലുള്ളതെന്നാണ് ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നയന്‍താരയുടെ ആസ്തി 22 മില്യണ്‍ ഡോളറായിരുന്നു. അത് രൂപയാക്കി മാറ്റിയപ്പോള്‍ ഏകദേശം 165 കോടി രൂപ വരും