25 April 2024 Thursday

പ്രവാസി മലയാളി മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ckmnews

അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മഞ്ഞക്കണ്ടന്‍ സൈനുദ്ദീന്റെ മകന്‍ സിയാദ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി താമസ സ്ഥലത്തിന് സമീപം നടക്കാന്‍ പോയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.