24 April 2024 Wednesday

നിരോധിത ഗുളികകളുമായി യുവാവ് പെരുമ്പടപ്പ് പോലീസീന്റെ പിടിയില്‍

ckmnews

ചങ്ങരംകുളം:നിരോധിത ഗുളികകളുമായി യുവാവ് പെരുമ്പടപ്പ് പോലീസീന്റെ പിടിയിലായി.പുന്നയൂര്‍കുളം മാവിന്‍ചോട് സ്വദേശി താമരശ്ശേരി വീട്ടില്‍ അഖില്‍(27)നെയാണ് പെരുമ്പടപ്പ് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.പ്രദേശത്ത് വ്യാപകമായി മയക്ക് മരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന പരാതിയില്‍ പെരുമ്പടപ്പ്  പോലീസ് വെളിയംകോട് ഗ്രാമത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.200 ഓളം നിബ്രോസം 10 എന്ന മയക്ക് ഗുളികകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.പ്രതിയെ ഇന്ന് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും.സിഐ യെ കൂടാതെ എസ്ഐ പ്രദീപ്,സിപിഒ മാരായ അനില്‍,പ്രദീപ്,റെനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്.