19 April 2024 Friday

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ യുവാവ് മരിച്ചു

ckmnews


പൊന്നാനി:ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കാൻ ശ്രമിക്കവെ വൈദ്യുതി ലൈനിൽ തട്ടി പുറങ്ങ് സ്വദേശി ഷോക്കേറ്റ് മരിച്ചു.പുറങ്ങ് സെക്ഷന് പരിധിയിൽ ബിയ്യം പാലത്തിന് സമീപം താമസിച്ചിരുന്ന  പ്രജീഷ് (41)ആണ്  ടെറസ്സിന് മുകളിൽ കയറി ഇരുമ്പു് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കാൻ ശ്രമിക്കവെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരണമരിച്ചത്.4 വയസ്സായ കുട്ടിയുടെ പിതാവാണ്.‌ അച്ഛൻ: മണി, അമ്മ: ജാനകി, സഹോദരങ്ങൾ: പ്രതീപ്, പ്രഭു