19 April 2024 Friday

ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നിൽ ‘നിരാഹാര സദ്യ’; വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം

ckmnews

ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നിൽ ‘നിരാഹാര സദ്യ’; വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം


തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ തിരുവോണദിനമായ ഇന്ന് നിരാഹാര പ്രതിഷേധത്തിൽ. മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി തുറമുഖ കവാടത്തിലെ സമരപന്തലിലാണ് ഒഴിഞ്ഞ വാഴയിലകൾക്കു മുൻപിൽ ‘നിരാഹാര സദ്യ’ നടത്തി പ്രതിഷേധിച്ചത്.

സമരത്തിന്റെ 24–ാം ദിനമായ ഇന്നു പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്. റിലേ നിരാഹാര സമരത്തിന്റെ നാലാം ദിവസവുമാണിന്ന്.  തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം പഠിക്കുക എന്നതുൾപ്പെടെ ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്.