28 March 2024 Thursday

കൃഷിയിടങ്ങളില്‍ പൊന്ന് വിഴയിച്ച് ഹോട്ടലുടമ സുജിത്ത്

ckmnews

അതിജീവനത്തിന്റെ വിജയപാതയില്‍


കൃഷിയിടങ്ങളില്‍ പൊന്ന് വിഴയിച്ച് ഹോട്ടലുടമ സുജിത്ത്


എടപ്പാൾ:അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ കൊയ്തെടുക്കുകയാണ് ഹോട്ടല്‍ നടത്തിപ്പുകാരനായ എടപ്പാള്‍ സ്വദേശി.ലോറി ഡ്രൈവറായിരുന്ന സുമിത്ത് ഓട്ടം കുറഞ്ഞതോടെയാണ് ഹോട്ടൽ തുടങ്ങിയത്.കൊറോണ മഹാമാരിയിൽ ഹോട്ടലുകൾ അടഞ്ഞതോടെ സുമിത്ത് അതിജീവനത്തിനായി കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.തരിശായി കിടന്നിരുന്ന സ്ഥലം കൃഷിയോഗ്യമാക്കി കപ്പ നട്ടു. ഒന്നല്ല നാല് തരം കപ്പകൾ കൊല്ല ചീനി,6 മാസച്ചീനി, വയനാടൻ, ശ്രീലങ്കൻ തുടങ്ങിയവ. പിന്നീട് വിനോദം പോലെ ഏറ്റെടുത്ത് പയറും മത്തനും ചേനയും ചീരയും മുളകും വെണ്ടയും കൃഷി ചെയ്തു.കൃഷിയിൽ മികച്ച വിളവ് പ്രതീക്ഷിച്ചല്ല മറിച്ച് ലോക്ക് ഡൗണിൽ വിനോദ മാർഗ്ഗം മാത്രമായിരുന്നു ഇതെന്നും പക്ഷെ കൃഷിയിടത്തിൽ പച്ചക്കറികൾ വളർന്ന് നിൽക്കുന്നത് മനോഹര കാഴ്ചയാണ് തനിക്ക് സമ്മാനിക്കുന്നതെന്നും അതുകൊണ്ട് തന്നെ കൃഷിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നുമാണ് ഇദ്ദേഹം പറയുന്നത്.