28 March 2024 Thursday

കാലടി പഞ്ചായത്തിലെ 3 കോടിയോളം ചിലവിട്ട് നിര്‍മിച്ച കുടുംബാരോഗ്യ കേന്ദ്രം നാളെ തുറന്ന് കൊടുക്കും

ckmnews

കാലടി പഞ്ചായത്തിലെ 3 കോടിയോളം ചിലവിട്ട് നിര്‍മിച്ച കുടുംബാരോഗ്യ കേന്ദ്രം നാളെ തുറന്ന് കൊടുക്കും


എടപ്പാള്‍:തവനൂരിൻ്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്ക്. 3 കോടിയോളം രൂപ ചെലവിട്ട് കാലടി പഞ്ചായത്തിൽ  നിർമ്മാണം പൂർത്തിയായ കുടുംബാരോഗ്യ കേന്ദ്രം നാളെ (14.8.2020) വൈകുന്നേരം ബഹുമാന്യയായ അരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ ഷൈലജ ടീച്ചർ നാടിന് സമർപ്പിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 82.5 ലക്ഷം രൂപയും എൻ.എച്ച്.എം ഫണ്ടിൽ നിന്ന് സർക്കാർ അനുവദിച്ച 2.16 കോടി രൂപയും പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതത്. ഇത്ര വിപുലമായ സൗകര്യത്തിൽ മലപ്പുറം ജില്ലയിൽ നിലവിൽ വരുന്ന പ്രഥമ കുടുംബാരോഗ്യ കേന്ദ്രവും കൂടിയാണിത്. സമയബന്ധിതമായി കെട്ടിടം പണി പൂർത്തിയാക്കിയ കോൺട്രാക്ടർമാർക്കും, അതിന് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.