25 April 2024 Thursday

ഓണക്കിറ്റുകൾ റെഡി ; വിതരണം ഇന്നുമുതൽ ; റേഷൻകടകൾക്ക് കിറ്റിന് ഏഴ് രൂപവീതം വിതരണച്ചെലവ് നൽകും

ckmnews

ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം വ്യാഴാഴ്ച മുതല്‍. സപ്ലൈകോ തയ്യാറാക്കിയ കിറ്റുകള്‍ റേഷന്‍കടകളില്‍ എത്തിച്ചു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ളവര്‍ക്കാണ് വ്യാഴാഴ്ച കിറ്റ് വിതരണം തുടങ്ങുന്നത്. ശനിയാഴ്ചവരെ കിറ്റ് ലഭിക്കും.


റേഷന്‍ കാര്‍ഡ് നമ്ബരിന്റെ അവസാന അക്കം പൂജ്യം, ഒന്ന്, രണ്ട് ഉള്ളവര്‍ക്കാണ് വ്യാഴാഴ്ച കിറ്റ് നല്‍കുക. വെള്ളിയാഴ്ച മൂന്ന്, നാല്, അഞ്ച് നമ്ബര്‍ വരുന്നവര്‍ക്കും ശനിയാഴ്ച ആറ്, ഏഴ്, എട്ട്, ഒമ്ബത് അക്കം അവസാനിക്കുന്നവര്‍ക്കും. പിങ്ക് കാര്‍ഡുകാര്‍ക്ക് 19 മുതല്‍ 22 വരെ കിറ്റ് വിതരണം. 19ന് പൂജ്യം, ഒന്ന്, 20ന് രണ്ട്, മൂന്ന്, 21ന് നാല്, അഞ്ച്, ആറ്, 22ന് ഏഴ്, എട്ട്, ഒമ്ബത് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്.തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും.


റേഷന്‍കടകള്‍ക്ക് ഒരു കിറ്റിന് ഏഴ് രൂപവീതം വിതരണച്ചെലവായി നല്‍കും. ഇ പോസ് മെഷീനിലെ ഇന്റര്‍നെറ്റ് തകരാറുകള്‍ പരിഹരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.