28 March 2024 Thursday

തൃശൂരില്‍ മദ്രസയില്‍ നിന്നും മടങ്ങവേ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു;

ckmnews

തൃശൂർ: തൃശൂരില്‍ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. ആറ്റൂർ സ്വദേശി റിസ്വാൻ ആണ് മരിച്ചത്. ഏഴ് വയസായിരുന്നു. മദ്രസയിൽ നിന്ന് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.