24 April 2024 Wednesday

മഞ്ചേരിയില്‍ ബാങ്കിന്റെ സര്‍വര്‍ ഹാക്ക് ചെയ്ത് ഓണ്‍ലൈന്‍ വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം; പിന്നിൽ വൻ റാക്കറ്റ്;

ckmnews

മലപ്പുറം : മലപ്പുറത്ത് മഞ്ചേരി അർബൻ ബാങ്കിന്‍റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം രൂപ തട്ടിയതിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് അന്വേഷണ സംഘം. നൈജീരിയന്‍ സംഘത്തിന് ഉത്തരേന്ത്യയിലുള്ള ഇടനിലക്കാരില്‍ നിന്നും വലിയ സഹായം ലഭിച്ചു. മൊബൈല്‍ ബാങ്കിങിന് സാങ്കേതിക സഹായം ചെയ്യുന്ന സ്വകാര്യ കമ്പനി ജീവനക്കാരും അന്വേഷണ പരിധിയിൽ വരും.


മലപ്പുറം മഞ്ചേരി അർബൻ ബാങ്കിൽ നിന്നും ഹാക്ക് ചെയ്ത് തട്ടിയെടുത്ത പണം എത്തിയത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ 19 ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക്. അക്കൗണ്ടുകള്‍ മുഴുവന്‍ വ്യാജ പേരുകളില്‍. ഇടനിലക്കാര്‍ ഈ പണം പിന്‍വലിച്ച് നൈജീരിയന്‍ സംഘത്തിന് കൈമാറുകയായിരുന്നു. ദില്ലിയിലെ എ ടി എമ്മില്‍ വച്ച് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ കേരള പൊലീസിന് ലഭിച്ചു. തങ്ങള്‍ ചെറിയ കണ്ണി മാത്രമാണെന്നാണ് പിടിയിലായ നൈജീരിയന്‍ സ്വദേശികളുടെ മൊഴി.