25 April 2024 Thursday

ജനശ്രദ്ധ ആകർഷിച്ച് പൂരാടവാണിഭത്തിൽ പരസ്യ കലയുടെ മുക്കുറ്റിപ്പൂ

ckmnews

ജനശ്രദ്ധ ആകർഷിച്ച് പൂരാടവാണിഭത്തിൽ പരസ്യ കലയുടെ മുക്കുറ്റിപ്പൂ


എടപ്പാൾ:പൂരാടവാണിഭത്തോട അനുബന്ധിച്ച് കേരള പരസ്യകല സമിതി ഒരുക്കിയ മുക്കുറ്റി പൂവ് ജനശ്രദ്ധയാകർഷിച്ചു.എടപ്പാൾ അങ്ങാടിയിലാണ്  മുക്കുറ്റിയെ വലിയ രൂപത്തിൽ നിർമ്മിച്ച് ആളുകൾക്ക് നയന മനോഹര കാഴ്ച സമ്മാനിച്ചത്.തെർമോറെക്‌സിൻ, ഇരുമ്പ് കമ്പി,തുണി

പശ, പെയിന്റ് എന്നിവ ഉപയോഗിച്ചു കൊണ്ടായിരുന്നു കുഞ്ഞുമുക്കുറ്റിയെ വലിയ രൂപത്തിൽ നിർമ്മിച്ചത്.പരസ്യ കലാസമിതി എടപ്പാൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു നിർമ്മാണം.മുൻവർഷങ്ങളിലും ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശില്പങ്ങൾ നിർമ്മിച്ച് ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട് കേരള പരസ്യ കലാസമിതി.