24 April 2024 Wednesday

മഞ്ഞക്കടലാവാന്‍ കലൂര്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു,

ckmnews

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന തുടങ്ങി. സീസൺ ടിക്കറ്റുകളാണ് ആദ്യം വിൽക്കുന്നത്. 2499 രൂപയാണ് സീസൺ ടിക്കറ്റിന്‍റെ വില. ഇതുപയോഗിച്ച് സീസണിലെ എല്ലാ ഹോം മത്സരങ്ങളും കാണം. ഒക്‌ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഉദ്ഘാടന മത്സരം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നത്. ഗോവയിൽ നടന്ന കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരുന്നു.