29 March 2024 Friday

എം.ഒ.കോളേജ് അക്കിക്കാവിലെ 88-90 പ്രീഡിഗ്രി ബാച്ച് മുപ്പത്തി ഒന്ന് വർഷത്തിന് ശേഷം ഒത്തു കൂടി

ckmnews

ചങ്ങരംകുളം:എം.ഒ.കോളേജ് അക്കിക്കാവിലെ 88-90 പ്രീഡിഗ്രി ബാച്ച് മുപ്പത്തി ഒന്ന് വർഷത്തിന് ശേഷം ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ഒത്തു കൂടി.വിദേശത്ത് നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലുള്ളവരും സംഗമത്തിൽ പങ്കെടുക്കാനെത്തി.പഠന കാലത്തെ ഓർമകൾ പങ്ക് വെച്ച സഹപാടികൾ കലാ പരിപാടികളും ഓണാഘോഷ പരിപാടികളും നടത്തി.ദിലീപ് ചങ്ങരംകുളം, കരുണൻ നടുവട്ടം, നസിർ  കോലളമ്പ്, മനോജ് മേഴത്തൂർ, രാജേഷ് പെരിങ്ങോട്, പ്രേമ നാഗലശ്ശേരി, കല തലക്കശ്ശേരി, ശ്യാമള ആലൂർ, സുധീർ തിരുമുറ്റം, കോട്, കൃഷ്ണദാസ് പെരുമ്പിലാവ്, പ്രീത പട്ടാമ്പി, സുമ കോലളമ്പ്, വിജു മേഴത്തൂർ, സുനിൽ അക്കിക്കാവ്, ജലീൽ പെരുമ്പിലാവ്, ഷൈബു കല്ലുംപുറം, ഹഫീസ് തലക്കശ്ശേരി എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്.