19 April 2024 Friday

അത് ഞാനായിരുന്നു' അഷിതയുടെ ആത്മകഥ ചർച്ച ചെയ്തു

ckmnews

ചങ്ങരംകുളം:കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി എഴുത്തുകാരി അഷിത നടത്തിയ അഭിമുഖ സംഭാഷണം അത് ഞാനായിരുന്നു എന്ന പുസ്തകം ചങ്ങരംകുളം സാംസ്കാരിക സമിതി ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത്, അഷിത എന്ന എഴുത്തുകാരിയുടെ ജീവിത ദുരിതങ്ങളുടെ രക്തവും മാംസവുമാണ് അത് ഞാനായിരുന്നു'എന്ന പുസ്തകത്തിൽ ദൃശ്യമാകുന്നതെന്ന് വ്യക്തമാക്കി.പ്രസിഡണ്ട് എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി നോവലിസ്റ്റ് രജികുമാർ പുലാക്കാട്ട് അഷി തോർമ്മകൾ പങ്കുവെച്ചു.ചന്ദ്രിക രാമനുണ്ണി ആശംസകൾ അറിയിച്ചു.