29 March 2024 Friday

തെങ്ങ് കടപുഴകി ദേഹത്ത് വീണു വീട്ടമ്മക്ക് ദാരുണാന്ത്യം

ckmnews

തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. ചെറുവയ്ക്കൽ സ്വദേശി ജലജ കുമാരി (61) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജ കുമാരിയുടെ ദേഹത്തുവീഴുകയായിരുന്നു.