19 April 2024 Friday

കുന്നംകുളത്ത് 18 ലിറ്റർ വിദേശമദ്യവുമായി കടവല്ലൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ

ckmnews

കുന്നംകുളം: 18 ലിറ്റർ  വിദേശമദ്യവുമായി മൂന്നു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കടവല്ലൂർ  പടിഞ്ഞാറ്റുമുറി സ്വദേശികളായ തണ്ടൻ വീട്ടിൽ  സതീഷ് (38), കൊട്ടിലിങ്ങൽ വളപ്പിൽ വീട്ടിൽ  അഖിൽ (30), കോട്ടോൽ സ്വദേശിയായ കല്ലിപ്പറമ്പിൽ വീട്ടിൽ  മണികണ്ഠൻ (40) എന്നിവരെയാണ്  കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.