16 April 2024 Tuesday

പൊന്നാനിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതി ഒരുങ്ങുന്നു

ckmnews


പൊന്നാനി:മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനർ ഗേഹം പദ്ധതി വേഗത്തിലാക്കുന്നതിനായി സ്പീക്കർ ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ യോഗം വീഡിയോ കോൺഫെറെൻസിലൂടെ വിളിച്ചു ചേർത്തു.കടൽത്തീരത്തുനിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന വർക്ക്‌ അവിടെനിന്നും 200 മീറ്ററിന് പുറത്തു സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള പദ്ധതിയാണ് പുനര്‍ഗേഹം.മൂന്നു സെന്റ് സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും, വീടുവെക്കാൻ നാല് ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ അനുവദിക്കുക.നിലവിൽ ഭൂമി കണ്ടെത്തിയവരുടെ ഭൂമിവില നിശ്ചയിക്കുന്ന നടപടി അടിയന്തിരമായി പൂർത്തിയാക്കുന്നതിനു സ്പീക്കർ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നൽകി.പൊന്നാനിയിൽ പദ്ധതിയിൽ ചേരാൻ സന്നദ്ധത അറിയിച്ച മുഴുവൻ പേരും ഭൂമി കണ്ടെത്തി ഓഫീസിൽ അറിയിച്ചാൽ ഒരുമാസത്തിനുള്ളിൽ രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനാണ് തീരുമാനം

ഭൂമി കണ്ടെത്തുന്നതിന് ഫിഷറീസ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ  സഹായങ്ങള്‍ നല്‍കും  

ഭൂമി രജിസ്റ്റർ ചെയ്യുമ്പോള്‍ തന്നെ ഭൂവുടമയ്ക്കു പണം ലഭിക്കുന്നതിന് നടപടി സ്വീകരിക്കും.  

നിലവിൽ ലിസ്റ്റിൽ പെട്ടില്ലാത്തവർക്കു പുതിയ അപേക്ഷ നൽകാം. പരിധിയിൽ പെടുന്ന മുഴുവൻ മത്സ്യത്തൊഴിലാളികളും ഭൂമി കണ്ടെത്തി ഫിഷറിസ് ഓഫീസിൽ അറിയിക്കണമെന്നും. പദ്ധതിയിൽ പങ്കാളിയായി കടലാക്രമണ ഭീഷണിയിൽ നിന്നും മുക്തി നേടണമെന്നും   സ്പീക്കർ അഭ്യർത്ഥിച്ചു.യോഗത്തിൽ ജില്ലാ കളക്ടർ,  DD ഫിഷറീസ്,പൊന്നാനി   തഹസിൽദാർ, ചെയർമാൻ സിപി മുഹമ്മദ്‌ കുഞ്ഞി,ബ്ലോക്ക്‌ പ്രസിഡന്റ്‌ ആറ്റുന്നിത്തങ്ങൾ അടക്കമുള്ളവർ പങ്കെടുത്തു.