19 April 2024 Friday

മഴ മുന്നറിയിപ്പില്‍ മാറ്റം മലപ്പുറം ഉള്‍പ്പെടെ 4 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്;

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. ഈ മൂന്ന് ജില്ലകൾക്ക് പുറമേ, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. 12 ജില്ലകളിൽ നാളെയും ഓ‌റഞ്ച് അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒഴികെയാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിരുവോണ ദിവസം ഓറഞ്ച് അലർ‍ട്ടുണ്ട്.