25 April 2024 Thursday

മത്സരയോട്ടം നടത്തി അപകടമുണ്ടാൻ ശ്രമം; രണ്ട് ബസുകൾ പിടികൂടി

ckmnews

കോഴിക്കോട് മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകൾ ആണ് പിടികൂടിയത്.വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദ് ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തു