24 April 2024 Wednesday

പ്രവാസികൾ മലയാളിക്ക് സംരക്ഷണ കവചം ഒരുക്കുന്നവർ:ആര്യാടൻ ഷൗക്കത്ത്

ckmnews

എരമംഗലം:മഹാമാരിയും ,  പ്രളയവും പോലെ  ദുരിതം പെയ്ത കാലത്ത്  മലയാളികൾക്ക് ആത്മവിശ്വാസത്തോടെ നിവർന്ന് നിൽക്കാൻ സംരക്ഷണ കവച മൊരുക്കിയവർ  മലയാളി കളായ  പ്രവാസികളാണന്നും പ്രവാസികൾ സമൂഹത്തിൻ്റെ സംരക്ഷകരാണന്നും  കെ.പി. സി.സി. ജനറൽ സെക്രട്ടറി  ആര്യാടൻ ഷൗക്കത്ത് . ഐ . എൻ . സി. പ്രവാസി എരമംഗലത്തിൻ്റെ  ആറാം വാർഷികം  കിളിയിൽ പ്ലാസയിൽ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം . നാടിൻ്റെ വികസന കാര്യങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും  പ്രവാസികൾ  നല്കി വരുന്ന പിന്തുണയും , സംഭാവനകളും മാത്യകാ പരമാണന്നും ,  ഇന്ത്യയെ   മതരാഷ്ട്രമാക്കുവാനുള്ള ശ്രമത്തെ ജാഗ്രതയോടു നേരിടുവാനും , വെറുപ്പിൻ്റെ  രാഷ്ട്രീയത്തിനെതിരെ  പ്രവാസികൾ  കരുത്തോടെ  മുന്നോട്ട്  വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്   കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ചു.കുടുംബസംഗമ ഉദ്ഘാടനവും , എസ് . എസ് . എൽ . സി. , എസ് ടു വിജയികൾക്കുള്ള ഉപഹാരവും , വിതരണവും മഹിള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ബീന ജോസഫ്  നിർവ്വഹിച്ചു.എ. എം. രോഹിത് , സിദ്ധീഖ് പന്താവൂർ , കെ.എം. അനന്തകൃഷണൻ , ഇ.പി. രാജീവ് , പി. റംഷാദ് , സി.കെ.പ്രഭാകരൻ ,റിയാസ് പഴഞ്ഞി ,പി.രാജാറാം , വിനു എരമംഗലം , അശറഫ് തറയിൽ , തുടങ്ങിയവർ സംസാരിച്ചു . ചടങ്ങിൽ വെച്ച്  സാന്ത്വനം മെഡ് കെയർ 

ഡിവിഡൻ്റ് , എം.ഡി . സുരേഷ്  പാടത്തിൽ നിന്ന് 

ഐ. എൻ. സി. പി. രക്ഷാധികാരി ബക്കർ കിളിയിൽ ഏറ്റുവാങ്ങി .അഡ്മിൻമാരായ സി. സി. അലി സ്വാഗതവും 

നിഷാജ്  നാക്കോല  നന്ദിയും പറഞ്ഞു.കലാഭവൻ അഷറഫ് നയിച്ച മിമിക്സ് പരേഡ് ഗാനളേയും  നടത്തപ്പെട്ടു .