29 March 2024 Friday

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു

ckmnews

. ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1600 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 42000 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് 39800 രൂപയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്.



ഇന്ത്യന്‍ വിപണിയിലും വില ഇടിവ്


ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എം‌സി‌എക്‌സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 3% അഥവാ 1,500 കുറഞ്ഞ് 50,441 രൂപയിലെത്തി. എം‌സി‌എക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോഗ്രാമിന് 5% അല്ലെങ്കില്‍ 5,000 ഇടിഞ്ഞ് 61972 രൂപയിലെത്തി.