19 April 2024 Friday

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക്കുകൾ തകർത്ത് മോഷണശ്രമം

ckmnews

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക്കുകൾ തകർത്ത് മോഷണശ്രമം


എരമംഗലം:പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൂട്ട് തകർത്ത് മോഷണശ്രമം. ഓഫീസ് റൂം സ്റ്റാഫ് റൂം ഐ ടി ലാബ് തുടങ്ങിയ റൂമുകളുടെ വാതിലുകളും ലോക്കും തകർക്കുകയും റൂമുകളിലെ അലമാറകളുടെയും ലോക്കറുകളുടെയും ലോക്കുകൾ തകർക്കുകയും ചെയ്തു.ഓഫീസ് ഫയലുകളും പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ വലിച്ചിട്ട് കേട് വരുത്തിയിട്ടുണ്ട്.കാലത്ത് സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് പ്രധാനാധ്യാപിക തിപാ ഞ്ജലിയുടെ  ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ഡിവിഷൻ മെമ്പർ എ കെ സുബൈനെയും പിടിഎ ഭാരവാഹികളെ യും വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് സിഐ വിമോദിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു