28 March 2024 Thursday

അധ്യാപക ദിനത്തിൽ ഇസ്മായിൽ മാസ്റ്റർക്ക് കെ.എസ്.ടി.യു ആദരവ് നൽകി

ckmnews

അധ്യാപക ദിനത്തിൽ ഇസ്മായിൽ മാസ്റ്റർക്ക് കെ.എസ്.ടി.യു ആദരവ് നൽകി


മാറഞ്ചേരി: അധ്യാപക ദിനത്തിൽ കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു  പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക മേഖലയിൽ കർമനിരതനും അധ്യാപക അവാർഡ് ജേതാവുമായ റിട്ട. അധ്യാപകൻ വി ഇസ്മായിൽ മാസ്റ്ററെ ആദരിച്ചു. അധ്യാപനത്തിന് പുറമെ സാമൂഹ്യ രംഗത്തും പ്രവർത്തിക്കുന്ന അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ഇസ്മായിൽ മാസ്റ്ററെ ആദരിച്ചത്.മാറഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ  പി.ടി.എ പ്രസിഡണ്ടായിരിക്കുമ്പോൾ മികച്ച പി.ടി.എക്കുള്ള അവാർഡ് കരസ്ഥമാക്കി. നിലവിൽ സ്കൂൾ വികസന സമിതി ചെയർമാനാണ്.സംസ്ഥാന നിർവാഹക സമിതി അംഗം ഇ.പി.എ ലത്തീഫ് ഉപഹാരം നൽകി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.സി സുബൈർ പൊന്നാട അണിയിച്ചു. ഉപജില്ലാ പ്രസിഡൻ്റ് വി.കെ ശബീർ അധ്യക്ഷനായി. സെക്രട്ടറി സക്കീർ, എം.മുഹമ്മദ് അശ്റഫ്, സി.പി ഖാലിദ്, പി.പി കമാൽ, ആശിഖ് പ്രസംഗിച്ചു.