28 March 2024 Thursday

അദ്ധ്യാപക ദിനത്തിൽ ഭാരത് സ്കൗട്ട് & ഗൈഡ്സ് വത്സല ടീച്ചറെ ആദരിച്ചു

ckmnews

അദ്ധ്യാപക ദിനത്തിൽ ഭാരത് സ്കൗട്ട് & ഗൈഡ്സ് വത്സല ടീച്ചറെ ആദരിച്ചു


ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപികയും 

എടപ്പാൾ എൽ എ യിലെ സ്കൗട്ട്സ് & ഗൈഡ്സ് കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ ശ്രീമതി. വത്സല ടീച്ചറെ [District Adult Resource Commissioner (ഗൈഡ്സ്)] എൽ എ യുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിൽ ആദരിച്ചു. ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ (ഗൈഡ്സ്) ഷൈബി ടീച്ചർ പൊന്നാട അണിയിച്ച ചടങ്ങിൽ, എൽ എ സെക്രട്ടറി അബ്ദുൽ മുനീർ മാസ്റ്റർ സ്നേഹോപഹാരം സമർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ  പി വി ഷമീറ ടീച്ചർ, ഫ്ലോക് ലീഡർ മഹേശ്വരി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.