25 April 2024 Thursday

പ്രഗിലേഷ് ശോഭയുടെ"നാട്ടിടവഴികളിലൂടെ"കവർചിത്രം പ്രകാശനം ചെയ്തു

ckmnews

പ്രഗിലേഷ് ശോഭയുടെ"നാട്ടിടവഴികളിലൂടെ"കവർചിത്രം പ്രകാശനം ചെയ്തു


എരമംഗലം:പ്രഗിലേഷ് ശോഭയുടെ പ്രഥമ കഥാസമാഹാരം  " നാട്ടിടവഴികളിലൂടെ " എന്ന കഥാ സമാഹാരത്തിന്റെ കവർചിത്രത്തിന്റെ പ്രകാശനം പ്രമുഖ ഗായകൻ സലീം കോടത്തൂർ നിർവഹിച്ചു. റംഷാദ് അധ്യക്ഷനായ

സൈബർ മീഡിയ എജ്യുകേഷൻ അക്കാഡമിയുടെ പതിനഞ്ചാം വാർഷിക ആഘോഷ ചടങ്ങിലാണ് പ്രകാശനം നടന്നത്. യുവ വ്യവസായി രതീഷ് പുന്നുള്ളി കവർ ചിത്രം ഏറ്റുവാങ്ങി. പ്രമുഖ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ച ചടങ്ങിൽ ടീം ഇ ആർ എം അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്.