19 April 2024 Friday

പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകര്‍ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ കോലിക്കര പ്രദേശത്തെ  SSLC, +2 , Degree LSS ,USS ,ഹിഫ്ള് പരീക്ഷയിൽ വിജയം നേടിയ കോലിക്കരയുടെ അഭിമാനങ്ങളായ മുഴുവൻ വിദ്യാർത്ഥികളെയും വീടുകളിലെത്തി  മൊമെന്റോയും പുസ്തകങ്ങളും മധുരവും നൽകി മുസ്‌ലിം യൂത്ത് ലീഗ്,എംഎസ്എഫ് കോലിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  നാല് ഘട്ടങ്ങളിലായി നടന്ന പ്രോഗ്രാമിൽ 45 വിദ്യാർത്ഥികളെയാണ് പുരസ്കാരം നല്‍കി അനുമോദിച്ചത്.ഒന്നാം ഘട്ടം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ  ഉപാധ്യക്ഷൻ അശ്റഫ് കോക്കൂർ നിർവഹിച്ചു.രണ്ടാം ഘട്ടം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, മൂന്നാംഘട്ടം മുസ്ലിം ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡൻറ് പി പി യൂസഫലി നാലാം ഘട്ടം കപ്പൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രെട്ടറി സുബൈർ കോഴിക്കര തുടങ്ങിയവർ നിർവഹിച്ചു .വിവിധ സെഷനുകളിലായി എംകെ അൻവർ ,സികെ അഷ്റഫ് ,ബഷീർ കക്കിടിക്കൽ, ഷബീർ മാങ്കുളം ,അസ്ഹർ പെരുമുക്ക് ,റാഷിദ് കോക്കൂർ ,സുബൈർ സിന്ദഗി, മനീഷ് കുമാർ ,ആയിഷ ഹസ്സൻ ,സബിത അനിൽ , നിസാർ കോലിക്കര, റാഷിദ് കോലിക്കര , മജീദ് നുനിയിൽ , നെസീർ ,അലി എസ് ടി യു ,നൗഷാദ് കെഎം ,മുഹമ്മദ് പി പി ,ഷംസുദ്ദീൻ ,ഇർഫാൻ ,അജിത്ത് കുമാർ ,ഇൻ താസ് ,മുഹ്സിൻ ,അനീസ്, ഷഹീം തുടങ്ങിയവർ സംബന്ധിച്ചു.