19 April 2024 Friday

ഡി എച് ഒ എച്ച് എസ് എസ് പൂക്കരത്തറ യിലെ 2005-06 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു

ckmnews

ഡി എച് ഒ എച്ച് എസ് എസ് പൂക്കരത്തറ യിലെ 2005-06 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു


ഡി എച് ഒ എച്ച് എസ് എസ് പൂക്കരത്തറ യിലെ 2005-06 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു. 'തീരാ ഓർമ്മകൾ തൻ തീരത്തേക്ക് തിരികെ' എന്ന പേരിൽ നടത്തിയ പുന:സംഗമത്തിൽ 50 ഓളം വിദ്യാർത്ഥി -വിദ്യാർത്ഥിനികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. സ്കൂൾ മുറ്റത്ത് ഈന്തപ്പന തൈ നട്ട് 17 വർഷത്തെ ഓർമ്മകൾ അയവിറക്കിയ വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിലെ കായിക പരിശീലനങ്ങൾക്കുള്ള ഉപകരണങ്ങളും വാഗ്ദാനം ചെയ്തു. ചടങ്ങ് കെ.എം ബെൻഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ വി. ഹമീദ് അദ്ധ്യക്ഷനായ ചടങ്ങിൽ  ക്ലാസ് അദ്ധ്യാപകനായ മൊയ്നുദ്ദീൻ, യു. അബ്ദുൽ ഗഫൂർ, ഒ.ബഷീർ, വിജി ടീച്ചർ, ത്വയ്ബ ടീച്ചർ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ നൗഷാദ്, നിസാം, സിയാദ്, ആരിഫ്, ജാഷിർ, ഉസ്മാൻ, ജാസ്മിൻ നിഷ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് ഊർജ്ജമേകി.