24 April 2024 Wednesday

തവനൂർ ഗ്രാമപഞ്ചായത്തിൽ തേക്ക് പ്ലാന്റേഷൻ നിർമ്മാണം ആരംഭിച്ചു

ckmnews



എടപ്പാൾ: തവനൂർ ഗ്രാമപഞ്ചായത്തിൽ തേക്ക് പ്ലാന്റേഷൻ നിർമ്മാണം ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തവനൂർ കറക്ഷണൽ ഹോം പരിസരത്താണ് നിർമ്മാണം. പദ്ധതി തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  ടിവി ശിവദാസ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി ഐ ജി എം കെ വിനോദ് കുമാർ  മുഖ്യാതിഥിയായിരുന്നു. ജയിൽ സൂപ്രണ്ട് ഡോ. പി വിജയൻ, പി എസ് ധനലക്ഷ്മി, സബിൻ ചിറക്കൽ, ഫിറോസ് എൻ വി,സെക്രട്ടറി ടി അബ്ദുൾസലാം,അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.