19 April 2024 Friday

ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷൻ വിതരണം ചെയ്തു.

ckmnews


ചങ്ങരംകുളം:കൊറോണ മഹാമാരി നേരിടുന്നതിൽ ലോകത്തിന് മാതൃകയായി കേരളം തുടങ്ങി വെച്ച ഓൺലൈൻ പഠനത്തിന് സമ്പൂർണ്ണത കൈവരിക്കാൻ നാടെങ്ങും പൊതു സമൂഹം മുന്നോട്ട് വന്നിരിക്കുന്ന വേളയിൽ   നന്നംമുക്ക് മൾട്ടി പർപ്പസ് സൊസൈറ്റി പ്രദേശത്തെ നിർധനരായ അഞ്ച് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനായി ടെലിവിഷൻ വിതരണം ചെയ്തു.വിതരണോദ്ഘാടനം നന്നംമുക്ക് മൾട്ടി പർപ്പസ് സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.അജയഘോഷിൻ്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് വി.വി.കുഞ്ഞുമുഹമ്മദ് നിർവഹിച്ചു.പരിപാടിയിൽ  ഡയറക്ട് ബോർഡ് അംഗങ്ങളായ കെ.കെ.മണികണ്ഠൻ,കെ.എ കുഞ്ഞുമോൻ, സെക്രട്ടറി സി.പി. സ്മിത എന്നിവർ സംസാരിച്ചു.ഡയറക്ട് ബോർഡ് അംഗം ടി.അച്ചുതൻ നന്ദി പറഞ്ഞു.