25 April 2024 Thursday

കോവിഡ് നിയന്ത്രണം കര്‍ശനനടപടിയുമായി പോലീസ്

ckmnews


മാസ്കില്ലാതെ നടന്നാല്‍ 2000 രൂപ വരെ പിഴ:നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കും


ചങ്ങരംകുളം:ജില്ലയില്‍ കോവിഡ് വ്യാപനം ദിനം പ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനനടപടിയുമായി പോലീസ്.മാസ്കില്ലാതെ പിടിയിലായാല്‍ 200 രൂപയും പിന്നീട് പിടിയിലായാല്‍ 2000 രൂപ വരെയും പിഴ ചുമത്തും.മാസ്ക് ധരിക്കാതെ ആദ്യതവണ പിടിയിലായവരുടെ ഡാറ്റാബേസ് പോലീസ് തയ്യാറാക്കുന്നുണ്ട്.വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ 5 പേര്‍ക്ക് മാത്രം നില്‍ക്കാവുന്ന സാമൂഹ്യ അകലം പാലിച്ച വൈറ്റ് ബോക്സ് വരക്കണം.സ്ഥാപനങ്ങളില്‍ പോലീസോ,പഞ്ചായത്തോ,ആരോഗ്യവകുപ്പോ അതത് വ്യാപാരി സംഘടനകളോ നല്‍കിയ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിച്ചിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങാനുമാണ് പോലീസിന്റെ തീരുമാനം.