19 April 2024 Friday

ഹൃദയാഘാതത്തെ തുടർന്ന് ചങ്ങരംകുളം സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു

ckmnews

ഹൃദയാഘാതത്തെ തുടർന്ന് ചങ്ങരംകുളം സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു


ചങ്ങരംകുളം:ഹൃദയാഘാതത്തെ തുടർന്ന് ചങ്ങരംകുളം സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു.ആലംകോട് മാമാണിപ്പടിയിൽ താമസിക്കുന്ന അത്താണിക്കൽ മുഹമ്മദിന്റെ മകൻ അൻഷാദ്(36)ആണ് ദുബായിൽ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.ദുബായിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.ശനിയാഴ്ച ഉച്ചയോടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ അൻഷാദിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി സുഹൃത്തുക്കൾ പറഞ്ഞു.മാതാവ് റംല

ഭാര്യ ഫെമിന.മക്കൾ:അഷ്ലക്,ഐഷ ലയ