25 April 2024 Thursday

സാന്ത്വനം പാലിയേറ്റീവ് ക്ലിനികിലെ രോഗികൾക്ക് ഓണക്കോടി നൽകി

ckmnews

സാന്ത്വനം പാലിയേറ്റീവ് ക്ലിനികിലെ രോഗികൾക്ക് ഓണക്കോടി നൽകി


എടപ്പാൾ: സാന്ത്വനം പാലിയേറ്റീവ് ക്ലിനികിലെ രോഗികൾക്ക് എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി ഓണക്കോടി നൽകി.ശങ്കരനാരായണനിൽ നിന്നും സാന്ത്വനം പ്രസിഡന്റ് ഡോ.കമറുദ്ദീൻ, സെക്രട്ടറി ഇ എസ് സുകുമാരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇ പ്രകാശ്, അസീസ് കരിമ്പനക്കൽ,  മണ്ഡലം പ്രസിഡന്റ് ഫിറ്റ് വെൽ ഹസ്സൻ മറ്റ് അംഗങ്ങളായ  റസാക്ക്,ബാലൻ യൂത്ത് വിംഗ് പ്രസിഡന്റ് ബൈജേഷ് എന്നിവരും സാന്ത്വനം അയ്യപ്പൻ,മോഹനൻ, മെമ്പർ ഷരീഫ, ഭാസ്ക്കരൻ,ടിപി അശ്റഫ് എന്നിവരും പങ്കെടുത്തു.