20 April 2024 Saturday

ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

ckmnews

ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി


അരീക്കോട് :ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊർങ്ങാട്ടിരി കിണറടപ്പൻ ചൂരപ്ര അരവിന്ദാക്ഷന്റെയും രാധയുടെയും മകൻ വിശാഖിനെ (22) കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാനില്ലായിരുന്നു. കുളിക്കാനിറങ്ങിയതായി സംശയിക്കുന്ന കടവിനു താഴെ തോട്ടുമുക്കം പാലത്തിനു സമീപത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. കുളിക്കടവിൽ വസ്ത്രങ്ങൾ അഴിച്ചുവച്ച നിലയിൽ കണ്ടതിനെ തുടർന്നാണു നാട്ടുകാർ, താലൂക്ക് ദുരന്ത നിവാരണ സേന, ഇആർഎഫ്, വൈറ്റ് ഗാർഡ്, യൂത്ത് ബ്രിഗേഡ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ തിരച്ചിൽ നടത്തിയത്. സഹോദരങ്ങൾ: മനു അരവിന്ദ്, ഡോ. സോനു അരവിന്ദ്.