28 March 2024 Thursday

മലപ്പുറം വഴിക്കടവില്‍ ഓട്ടോയിൽ കയറിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു, അറസ്റ്റ്

ckmnews

മലപ്പുറം: വഴിക്കടവിൽ ജോലി കഴി‍ഞ്ഞ് ഓട്ടോയിൽ മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി ബലാത്സംഗം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. യുവതി ജോലി കഴി‌ഞ്ഞ് വീട്ടിലേക്ക് പോകാനായി കയറിയതിന് പിന്നാലെ ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി കഴിഞ്ഞു വൈകീട്ട് മടങ്ങിയ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിക്ക് നേരത്തെ ഇയാളെ പരിചയമുണ്ടായിരുന്നു. അതുകൊണ്ടാണ് വീട്ടിലേക്ക് പോകുന്നതിന് വേണ്ടി യുവതി ഇയാളുടെ ഓട്ടോയിൽ കയറിയത്.


എന്നാൽ ഒറ്റയ്ക്കായിരുന്ന യുവതിയെ ഇയാള്‍ മാമങ്കര ഇരുള്‍കുന്ന് എന്ന സ്ഥലത്തെ കാടുമൂടിയ സ്ഥലത്തേക്ക് കൊണ്ടുപോയി  ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് വീടിന് സമീപം ഇറക്കിവിട്ടു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാര്‍  വിവരം പൊലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.