24 April 2024 Wednesday

നീതിയും നിർഭയത്വവും പുലരുന്ന ഒരു പുതുലോകത്തെ കുറിച്ച ഭാവനയാണ് റസൂൽ പകർന്നു നൽകിയത്:ഹകീം നദ്‌വി

ckmnews

നീതിയും നിർഭയത്വവും പുലരുന്ന ഒരു പുതുലോകത്തെ കുറിച്ച ഭാവനയാണ് റസൂൽ പകർന്നു നൽകിയത്:ഹകീം നദ്‌വി


ചങ്ങരംകുളം :നീതിയും നിർഭയത്വവും പുലരുന്ന ഒരു പുതുലോകത്തെ കുറിച്ച ഭാവനയാണ് റസൂൽ അനുചരന്മാർക്ക് പകർന്നു നൽകിയതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു. 'ഇസ്ലാം, വിമോചനത്തിന്റെ പുതു ലോക ഭാവന' എന്ന പ്രമേയത്തിൽ എസ്.ഐ.ഒ എടപ്പാൾ ഏരിയ സംഘടിപ്പിച്ച ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകൻ പകർന്നു നൽകിയ ഭാവനയെ നെഞ്ചേറ്റി പുതിയൊരു സാമൂഹിക-നാഗരിക ക്രമത്തെ രൂപപ്പെടുത്തുകയായിരുന്നു അനുചരന്മാർ ചെയ്തതെന്നും അതേ പുതുലോക നിർമിതിക്കായി പണിയെടുക്കുകയാണ് എസ്.ഐ.ഒ പ്രവർത്തകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.ഐ.ഒ സംസ്ഥാന ശൂറ അംഗം റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തിയ പൊതു സമ്മേളനത്തിൽ മലപ്പുറം ജില്ലാ സമിതി അംഗം ശിബിലി മസ്ഹർ  അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എം.സി നസീർ സമാപന പ്രഭാഷണം നടത്തുകയും ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എം.വി അഷ്റഫ് മാസ്റ്റർ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് അദീബ അബ്‌ദുട്ടി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് മുഹമ്മദ് റാഫിഖ്, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് റിസ്വാനാ നസ്റിൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു . എസ്.ഐ.ഒ എടപ്പാൾ ഏരിയ സമിതി അംഗങ്ങളായ മുഹ്സിൻ സിറാജ്, ഷഹീം എന്നിവർ പ്രമേയം അവതരിപ്പിച്ചു.

എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ജിഹാദ് എം. സ്വാഗതവും ഏരിയ സെക്രട്ടറി സാബിത്ത് നന്ദിയും പറഞ്ഞു.