25 April 2024 Thursday

വാദ്യകലകൾക്ക് ഏകീകൃത സിലബസ്സും,അംഗീകാരമുള്ള സർട്ടിഫിക്കേറ്റും നൽകുന്ന കാര്യം സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തും:നന്ദകുമാർ എംഎൽഎ

ckmnews

വാദ്യകലകൾക്ക് ഏകീകൃത സിലബസ്സും,അംഗീകാരമുള്ള സർട്ടിഫിക്കേറ്റും നൽകുന്ന കാര്യം സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തും:നന്ദകുമാർ എംഎൽഎ 


എടപ്പാൾ:വാദ്യകലകൾക്ക് ഏകീകൃത സിലബസ്സും,പഠന രീതിയും അംഗീകാരമുള്ള സർട്ടിഫിക്കേറ്റും നൽകുന്ന കാര്യം സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് പി.നന്ദകുമാർ എം.എൽ.എ .സോപാനം വാദ്യോത്സവത്തിൽ വാദ്യകലകളിൽ ഏകീകൃത സിലബസിന്റെ ആവശ്യകത,നൂതനാവിഷ്‌കാര കലകളുടെ പ്രസക്തിയും അപ്രസക്തിയും,സ്വതന്ത്ര വാദ്യങ്ങളും പക്കവാദ്യങ്ങളും താരതമ്യപഠനം എന്നീ വിഷയങ്ങളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.പഞ്ചവാദ്യകലാകാരൻ കരിയന്നൂർ നാരായണൻ നമ്പൂതിരി,ഇരിങ്ങപ്പുറം  ബാബു, കലാമണ്ഡലം അഖിൽ മുരളി എന്നിവർ

വിഷയമവതരിപ്പിച്ചു.പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ അധ്യക്ഷനായി.മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, ചെറുതാഴം കുഞ്ഞിരാമൻ മാരാർ, അയൂബ് എൻ.സി.വി,  കോർഡിനേറ്റർ സന്തോഷ് ആലങ്കോട്, ഫസ്റ്റിവൽ ഡയറക്ടർ പ്രകാശ് മഞ്ഞപ്ര, കുറുങ്ങാട് വാസുദേവൻ നമ്പൂതിരിഎന്നിവർ പ്രസംഗിച്ചു.ശ്യാം കടവല്ലൂർ, സുജിത് കോട്ടോൽ എന്നിവർ ഇടയ്ക്കയിൽ തീർത്ത സംഗീത സമന്വയം,ശ്രീവരാഹ് സോപാനം, സഞ്ജയ് സോപാനം എന്നിവരുടെ ഇരട്ട തിമില തായമ്പക, സജിൻലാൽ എടപ്പാൾ, ശ്രീജിത് വെള്ളാറ്റഞ്ഞൂർ, പ്രണവ് ആലങ്കോട് എന്നിവരുടെ ലയവിന്യാസം എന്നിവ ആസ്വാദകർക്ക് ഹൃദ്യമായ വിരുന്നായി.സമാപന ദിവസമായ ഞായറാഴ്ച നാലിന് ഇരട്ടകേളി, ചീനിമുട്ട്, പ്രശസ്ത നർത്തകി മണിമേഖലയുടെ മോഹിനിയാട്ട-സോപാനസംഗീത സമന്വയമായ നവദുർഗ എന്നിവക്കു ശേഷം സമാപന സമ്മേളനം നടക്കും.