25 April 2024 Thursday

അതിവേഗ റയില്‍പാത വേണം: പദ്ധതി അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കണം: സ്റ്റാലിൻ

ckmnews

അതിവേഗ റയില്‍പാത വേണം: പദ്ധതി അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കണം: സ്റ്റാലിൻ


ചെന്നൈ-കോയമ്പത്തൂര്‍ അതിവേഗ റയില്‍പാത വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദക്ഷിണമേഖല കൗൺസിൽ യോഗത്തിലാണ് സ്റ്റാലിൻ ആവശ്യം ഉന്നയിച്ചത്. അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാവണം പദ്ധതിയെന്നും സ്റ്റാലിൻ പറഞ്ഞു. സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതിന് കര്‍ണാടകത്തിന്‍റെ പിന്തുണ തേടാന്‍ കേരളം. ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് പദ്ധതി നീട്ടിയാല്‍ കേന്ദ്രത്തിന്‍റെ അംഗീകാരം നേടാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ദക്ഷിണമേഖല കൗണ്‍സില്‍ യോഗം കോവളത്ത് തുടരുകയാണ്. തീരശോഷണത്തിന് പരിഹാരം കാണണമെന്ന് സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.