28 March 2024 Thursday

അരീക്കോട് ചെറുപുഴയിൽ കുളിക്കാനിറങ്ങിയതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി..

ckmnews

അരീക്കോട് : അരീക്കോട് ഊർങ്ങാട്ടിരി ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ഫയർഫോഴ്സും ടിഡിആര്‍എസ്  വളണ്ടിയർമാരും  ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. കിണറടപ്പൻ വള്ളിപ്പാലത്തെ ചൂരപ്ര  വൈശാഖ് (22) നെയാണ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കാണാതായത്.


കുളിക്കാനായി വന്നതായിരുന്നു ഇയാൾ. ചെറുപുഴ  വള്ളിപ്പാലം കടവിൽ  ചെരിപ്പും വസ്ത്രവും മൊബൈലും കണ്ടതോടെ പുഴയിൽ അപകടത്തിൽപ്പെട്ടോ എന്ന സംശയത്തിലാണ് നാട്ടുകാർ തിരച്ചിൽ തുടങ്ങി. ഇന്നലെ ഉച്ചയായിട്ടും ഭക്ഷണം കഴിക്കാൻ വരാതായതോടെ സംശയം തോന്നി തിരച്ചിൽ തുടങ്ങിയത്.


വൈശാഖ് അപസ്മാര രോഗിയായിരുന്നു എന്ന് നാട്ടുകാർ. തിരുവാലി ഫയർഫോഴ്സും അരീക്കോട് പോലീസും നാട്ടുകാരും മറ്റ് സന്നദ്ധ വളണ്ടിയർമാരുമാണ്  തിരച്ചിൽ നടത്തിയത്. 


ഇന്നലെ രാത്രി തിരച്ചിൽ നിർത്തി ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും ആരംഭിച്ചിരുന്നു.


നാട്ടുകാരും സന്നദ്ധ സേനാ പ്രവർത്തകരും അരീക്കോട് പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനിടെ ഇന്ന് രാവിലെ 09:00 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.