19 April 2024 Friday

ബിരുധമടക്കം മികച്ച വിദ്യഭ്യാസയോഗ്യത ഉണ്ടായിട്ടും കൊറോണകാലത്തെ ലോക്ക്ഡോണ്‍ ദിനങ്ങളിലെ തൊഴിലില്ലായ്മയെ പരിഹരിക്കാന്‍ തൊഴിലുറപ്പ് പണിക്കിറങ്ങിയ യുവാക്കളെ അഭിന്ദിക്കാന്‍ ബിജെപി നേതാക്കള്‍ തുറുവാണം ദ്വീപില്‍ എത്തി.

ckmnews

ബിരുധമടക്കം മികച്ച വിദ്യഭ്യാസയോഗ്യത ഉണ്ടായിട്ടും കൊറോണകാലത്തെ ലോക്ക്ഡോണ്‍ ദിനങ്ങളിലെ തൊഴിലില്ലായ്മയെ പരിഹരിക്കാന്‍ തൊഴിലുറപ്പ് പണിക്കിറങ്ങിയ യുവാക്കളെ അഭിന്ദിക്കാന്‍ ബിജെപി നേതാക്കള്‍ തുറുവാണം ദ്വീപില്‍ എത്തി.


ബിജെപി ഉത്തരമേഖല വൈസ് പ്രസിഡന്റ് കെകെ സുരേന്ദ്രന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെപി മാധവന്‍, മാറഞ്ചേരി പഞ്ചായത്ത് മെമ്പര്‍ രതീഷ് കാക്കൊള്ളി വിവിധ എന്‍ഡിഎ പോഷക സംഘടനാ ഭാരവാഹികളായ ടി വിനോദ്, തുറുവാണത്ത് പ്രഭു, അക്ഷയ് എന്നിവരടങ്ങുന്ന സംഘമാണ് തുറുവാണത്തെ തൊഴിലുറപ്പ് സൈറ്റില്‍ എത്തി വിദ്യാര്‍ത്ഥികളായ തൊഴിലാളികളെ അഭിന്ദികച്ചത്.



അഭ്യസ്ഥ വിദ്യരായ ആയിരക്കണക്കിനായ അഭ്യസ്ഥ വിദ്യരും തൊഴിലന്യേഷകരുമായ യുവാക്കള്‍ സര്‍ക്കാരിന്റെ അര്‍ഹദയുള്ള ജോലിക്ക് കാത്തിരിക്കുമ്പോള്‍ വേണ്ടപ്പെട്ടവരെ തിരുകികയറ്റി യുവാക്കളെ വിഢികളാക്കുന്ന സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ 

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിമാത്രമാണ് സാധാരണ ഗ്രാമീണ സാമ്പത്തീക വ്യവസ്ഥ തകരാതെ സൂക്ഷിക്കുന്നത്...


സാദാരണക്കാരെ മുന്നില്‍കണ്ടുള്ള നിരധി സാമ്പത്തീക പാക്കേജുകളും തൊഴിലവസരങ്ങളും തുറന്നിടുന്ന കേന്ദ്ര സര്‍ക്കാറില്‍ മാത്രമാണ് ഇനി ആകെയുള്ള പ്രതീക്ഷകള്‍ എന്നത് തിരിച്ചറിഞ്ഞത്കൊണ്ടാണ് മാറഞ്ചേരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള യുവജനങ്ങള്‍ കൂട്ടത്തോടെ കേന്ദ്ര പദ്ധതിയായ തൊഴിലുറപ്പിലേക്ക് വരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.


വൈറ്റ് കോളര്‍ ജോലി സ്വപ്നങ്ങള്‍ മാത്രമുള്ള യുവജനതക്ക് മണ്ണില്‍ പണിയെടുക്കുന്നതും അഭിമാനമുള്ള തൊഴിലാണ് എന്ന മഹത്തരമായ സന്ദേശമാണ് വിദ്യഭ്യാസ യോഗ്യതകളുണ്ടായിട്ടും കൊറോണകാലത്തെ സാമ്പത്തീക ബുദ്ധിമുട്ടും തൊഴിലില്ലായ്മയും മറികടക്കാന്‍ തൊഴിലിറുപ്പ് പദ്ധതിയിലേക്കെത്തിയ ഈ ചെറുപ്പക്കാര്‍ നല്‍കുനതെന്നും. ഇവരുടെ ഈ വിശാല മനസ്കതക്ക് സംസ്ഥാന ദേശീയ സര്‍ക്കാറുകള്‍ അര്‍ഹമായ പ്രാധാന്യവും അംഗീകാരവും പ്രോത്സാഹനവും നല്‍കണമെന്നും പ്രധാനമന്ത്രിയുടെ മാന്‍കി ബാത്ത് പോലുള്ള പരിപാടിയില്‍ ഈ വിഥ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശവും കഴിയുന്ന വിധം സമ്മര്‍ദ്ധവും ചെലുത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.


ബിജെപി സംസ്ഥാന കൗൺസിൽ അംഗം KP മാധവൻ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാനിറ്റൈസര്‍ മാസ്ക് തുടങ്ങിയ ഉപഹാരങ്ങള്‍ കൈമാറി 

വാർഡ് മെമ്പർ രതീഷ് കാക്കൊള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുനി മുക്കാല, വിനോദ് ടി , തുറുവാണത്ത് പ്രഭു,  അക്ഷയ് തുടങ്ങിയവർ സമ്പന്ധിച്ചു.