25 April 2024 Thursday

ആലംകോട് പഞ്ചായത്തിൽ കുടുംബശ്രീ വിപണന മേളക്ക് തുടക്കമായി

ckmnews

ആലംകോട് പഞ്ചായത്തിൽ കുടുംബശ്രീ വിപണന മേളക്ക് തുടക്കമായി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ കുടുംബശ്രീ  സിഡിഎസ് ഓണം വിപണന മേളക്ക് ചങ്ങരംകുളത്ത് തുടക്കമായി.പി നന്ദകുമാർ എംഎൽഎ വിപണന മേള ഉദ്ഘാടനം  ചെയ്തു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ അധ്യക്ഷത വഹിച്ചു.സിഡിഎസ് ചെയർ  പേഴ്സൺ അനിത ദിനേഷൻ സ്വാഗതം പറഞ്ഞു.ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ,ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ,ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സികെ പ്രകാശൻ,

പഞ്ചായത്ത് മെമ്പർമാരായ സുജിത സുനിൽ,ചന്ദ്രമതി,നിംന ചെമ്പ്ര,ശശി,തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ ഉപാധ്യക്ഷൻ പി വിജയൻ ആശംസ അർപ്പിച്ച് സംസാരിച്ചു