29 March 2024 Friday

നാട്ടുകാര്‍ക്ക് നേരെ ആക്രമണം; ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നു

ckmnews

ഇടുക്കി: മാങ്കുളത്ത് പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ആളുകളെ ആക്രമിച്ച പുലിയെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. ഇന്ന് പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി ആക്രമിച്ചത്. രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി ഇതില്‍ കുടുങ്ങിയിരുന്നില്ല.