18 April 2024 Thursday

ചങ്ങരംകുളം കോ-ഓപ്പറേറ്റീവ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം കോ-ഓപ്പറേറ്റീവ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്ന ഓണാഘോഷം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. ഇ.ആർ. ലിജേഷ്, എം.കെ.അജിത്ത്, സുമയ്യ പള്ളിക്കര, സുജാത എടപ്പാൾ, നാദിറ പന്താവൂർ, അശ്വതി കുറ്റിപ്പാല, റമീന കല്ലുംപുറം എന്നിവർ പ്രസംഗിച്ചു. പൂക്കളമൽസരവും കലാ-കായിക മൽസരങ്ങളും ഓണ സദ്യയും നടന്നു.വിജയികൾക്ക് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ മുസ്തഫ ചാരുപറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.